വരാനിരിക്കുന്ന ദിനങ്ങൾ കേരളത്തിൽ പ്രളയ സാധ്യത കൂടുതലാണ് എന്ന് പഴമക്കാർ. ഓഗസ്റ്റ് എട്ടു മുതൽ ഒരാഴ്ച പെയ്യുന്ന മഴയെ ആശ്രയിച്ചാണ് കാര്യങ്ങൾ ഇരിക്കുന്നത് എന്നാണ് പറയുന്നത്. പഞ്ചമി മുതൽ ഏകാദശി വരെയുള്ള ദിവസങ്ങളിലെ കടലിൻറെ പ്രത്യേകതകളാണ് ഈ ചിന്തയ്ക്ക് ആധാരം. എല്ലാവർഷവും പഞ്ചമി മുതൽ ഏകാദശി വരെ ഏഴ് ദിവസങ്ങൾ ആണ്. ഇക്കുറി ഷഷ്ടി രണ്ട് ദിവസം ആയതിനാൽ എട്ടാം ദിവസമാണ് പക്ഷേ ഏകാദശി. ഈ ദിവസങ്ങളിൽ കടൽ വെള്ളം എടുക്കില്ല. അതുകൊണ്ടുതന്നെ അതിതീവ്ര മഴ പെയ്താൽ കടലിലേക്ക് വെള്ളം ഒഴുകി പോകാത്ത സാഹചര്യം ഉണ്ടാവുകയും അത് വലിയ പ്രളയത്തിന് കാരണമാകുമെന്നും ആണ് പഴമക്കാർ പറയുന്നത്. കാലാവസ്ഥ പ്രവചനങ്ങൾ അനുസരിച്ച് പതിനൊന്നാം തീയതി വരെ കേരളത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2