ചേര്‍പ്പ്: തനിച്ച്‌ പോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച്‌ കടന്നു കളയുന്ന യുവാവിനെയും യുവതിയെയും ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാറ്റാംപുറം കുറിച്ചിക്കര മുളയക്കല്‍ വീട്ടില്‍ നിജില്‍ (28), അരിമ്ബൂര്‍ പരക്കാട് മുറ്റിശ്ശേരി വീട്ടില്‍ ജ്യോതിഷ (32) എന്നിവരെയാണ് ചേര്‍പ്പ് സി.ഐ ടി.വി ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി, മെഡിക്കല്‍ കോളേജ്, വിയ്യൂര്‍, മണ്ണുത്തി, പീച്ചി, ഒല്ലൂര്‍ എന്നീ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ മാല മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട് കണ്ണമ്ബ്രയില്‍ ഇരുവരും ചേര്‍ന്ന് ഒരു വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു പോകുന്നതിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. പീച്ചിയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് മാല പൊട്ടിച്ചു കടന്നു കളയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്ലും വാഹനത്തിന്റെ നമ്ബര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങള്‍ക്കു മുമ്ബ് ചേര്‍പ്പ് അമ്മാടത്ത് വെച്ച്‌ വയോധികയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതിനടയില്‍ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതിനാല്‍ അവിടെനിന്നും രക്ഷപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സി.ആര്‍ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍പ്പ് പൊലീസ് പിടികൂടിയത്. എസ്.ഐമാരായ മഹേഷ് കുമാര്‍ , ദിലീപ് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ സരസപ്പന്‍, ആരിഫ്, സി.പി.ഒമാരായ ഗീരീഷ്, ബിനുരാജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. പൊട്ടിച്ചെടുത്ത മാലകള്‍ ചേര്‍പ്പിലും പരിസര ഭാഗങ്ങളിലും നിന്നുള്ള ജ്വല്ലറികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.