കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ലഭിച്ചു. 2019 വർഷത്തെ ആകെയുള്ള തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ബഹുമതി. ഇത് രണ്ടാം തവണയാണ് ശോഭയ്ക്ക് ഈ ബഹുമതി ലഭിക്കുന്നത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനിൽ നിന്ന് ശോഭ ലിമിറ്റഡ് റീജിയണൽ അഡ്മിനിസ്ട്രേഷൻ ഹെഡ് രാഹിൽ കെ.സി, പ്രോജക്ട് ഹെഡ് ജോഷ്‌കുമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മേയർ അനിൽകുമാർ, ടി.ജെ. വിനോദ് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2