തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. തമിഴ്‌നാട്ടിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.
ഇന്ന് വൈകീട്ട് 3.30 ഓടെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 5 മണിയ്ക്ക് കോഴിക്കോട് റോഡ് ഷോ നടത്തും.
തമിഴ്‌നാട്ടിലെ തൗസന്റ് ലൈറ്റ്‌സിലും തിരുനെൽവേലിയിലും നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു. കഴക്കൂട്ടത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2