മുംബൈ: കൊവിഡ് രണ്ടാം തരംഗം കുറഞ്ഞതോടെ രാജ്യം ആശ്വാസത്തിന്റെ പാതയിലായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം കുറച്ചുകൊണ്ടുവന്ന് വന്‍ നഗരങ്ങളെല്ലാം സാധാരണ നിലയില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിന്റെ ഭീതി വിട്ടൊഴിയും മുമ്ബേ രാജ്യം മൂന്നാംതരംഗത്തിലേക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് മുതല്‍ നാലാഴ്ചക്കുളളില്‍ കൊവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ കൊവിഡ് ദൗത്യസംഘമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തിയിരുന്നു. ഈ യോഗത്തിലാണ് ദൗത്യസംഘം നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. രണ്ടാംതരംഗത്തെ അപേക്ഷിച്ച്‌ മൂന്നാംതരംഗത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ദൗത്യസംഘം കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group