ഡല്‍ഹി: നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ക്വിന്റലിന് 72 രൂപയാണ് വര്‍ധിപ്പിച്ചത്. 1940 രൂപയായാണ് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്യുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

2021-22 വിളവെടുപ്പ് കാലത്തേയ്ക്കുള്ള നെല്ലിന്റെ താങ്ങുവിലയാണ് വര്‍ധിപ്പിച്ചത്. മുന്‍വര്‍ഷം ഇത് 1868 രൂപ ആയിരുന്നു. അതുപോലെ തന്നെ കടല പരിപ്പ്, ഉഴുന്നു പരിപ് എന്നിവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. ക്വിന്റലിന് 300 രൂപയായാണ് രണ്ടിന്റെയും താങ്ങുവില ഉയര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group