ഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയാണ് ഇന്ന് നടക്കുക. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം. ഒരുക്കങ്ങള്‍ നേരത്തന്നെ പൂര്‍ത്തിയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചിരുന്നു. 20 പുതുമുഖങ്ങൾ ഇടംപിടിച്ചേക്കുമെന്നാണ് വിവരം.

മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി ഡല്‍ഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ബാനന്ദ സോനോബള്‍, ജ്യോതിരാധിത്യ സിന്ധ്യ, സുശില്‍ കുമാര്‍ മോദി, നാരായണ്‍ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേല്‍, ശാന്തനു ഠാക്കൂര്‍, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവർ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലും എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക