ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിറുത്തലാക്കി. ക്രൂഡോയില്‍ വിലയിടിവുമൂലം എല്‍.പി.ജി വില കുറഞ്ഞ പശ്ചാത്തലത്തിലാണിത്. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ 14.2 കിലോഗ്രാം സിലിണ്ടറിന് ഇപ്പോള്‍ ഒരേ വിലയാണ് (594 രൂപ) എന്നതും കേന്ദ്രം പരിഗണിച്ചു. ഇതുവഴി, നടപ്പുവര്‍ഷം 20,000 കോടി രൂപ ലാഭിക്കാന്‍ കേന്ദ്രത്തിന് കഴിയും. 27.76 കോടി എല്‍.പി.ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതില്‍, എട്ടുകോടി നിര്‍ദ്ധനര്‍ക്ക് മാത്രമാണ് നിലവില്‍ സബ്‌സിഡി ലഭിക്കുന്നത്. ഭാവിയില്‍ എല്‍.പി.ജി വില കുത്തനെ കൂടിയാല്‍ മാത്രം സബ്‌സിഡി വീണ്ടും നടപ്പാക്കാനാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2