രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. ബിഎച്ച്‌ അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്. പുതിയ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷന്‍ മാര്‍ക്കിനെ കുറിച്ച്‌ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓഫീസുകള്‍ ഉള്ള സ്വകാര്യമേഖല കമ്ബനികള്‍ക്കും തുടക്കത്തില്‍ സ്വമേധയാ ലഭ്യമാകുന്ന ഈ സൗകര്യത്തിന് പുതിയ രജിസ്ട്രേഷന്‍ മാര്‍ക്ക് ആവശ്യമില്ല.

ഭാരത് സീരീസ് രജിസ്ട്രേഷന്‍ ഫോര്‍മാറ്റ് ഇങ്ങനെയാണ്, YY BH #### XX. YY വാഹനത്തിന്‍റെ ആദ്യ രജിസ്ട്രേഷന്‍ വര്‍ഷം സൂചിപ്പിക്കുന്നു, BH ഭാരത് സീരീസിന്റെ കോഡ്, #### ക്രമരഹിതമായ നമ്ബറുകള്‍, XX എന്നത് അക്ഷരമാല സൂചകം ആയിരിക്കും. ഉടന്‍ തന്നെ വാഹനങ്ങള്‍ ബിഎച്ച്‌ സീരിസിലേക്ക് മാറ്റുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ഇതുവരെ, 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം, വാഹന ഉടമകള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം ഒഴികെയുള്ള സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. പുതിയ ഭാരത് പരമ്ബര ഈ തലവേദന ഇല്ലാതാക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഈ പദ്ധതിയിലൂടെ സാധ്യമാകും.

1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പില്‍ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി 12 മാസം എന്നത് ഒഴിവാകും. പഴയ ചട്ടപ്രകാരം ഓരോ തവണ ട്രാന്‍സ്ഫര്‍ ലഭിക്കുമ്ബോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഈ അസൗകര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനായി ഈ സംവിധാനം ഉപയോഗിക്കാം.

രജിസ്‌ട്രേഷന്‍ സമയത്ത് നികുതി അടക്കുന്നതിനും മാറ്റം വരുന്നുണ്ട്. 2 വര്‍ഷത്തേക്കോ 4, 6 , വര്‍ഷങ്ങളലിലേക്കോ തുടക്കത്തില്‍ നികുതി അടക്കേണ്ടി വരിക. 15 വര്‍ഷത്തേക്ക് ഒന്നിച്ചു നികുതി അടക്കുന്ന രീതി ഒഴിവാക്കും. സംസ്ഥാനങ്ങള്‍ മാറുമ്ബോള്‍ ഉള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്ബ്രദായവും അവസാനിക്കും. പുതിയ നയം പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ വാഹനം വാങ്ങിയ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കവും BH ഉം ചേര്‍ത്താകും നമ്ബര്‍ ലഭിക്കുക. ഇംഗിഷ് അക്ഷരമാലയിലെ 2 അക്ഷരവും വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക