ന്യൂഡല്‍ഹി: ഇന്ധവിലക്കയറ്റത്തില്‍ പൊതുജനം നട്ടം തിരിയുമ്ബോള്‍ നേട്ടം കൊയ്‌ത് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ മാര്‍ച്ച്‌ 31 വരെ സര്‍ക്കാരിന്റെ വരുമാനം 88 ശതമാനം കുതിച്ച്‌ 3.35 ലക്ഷം കോടിയിലെത്തി. എക്‌സ്സൈസ്‌ ഡ്യൂട്ടി ഉയര്‍ത്തിയതാണ്‌ വരുമാനം വര്‍ധിപ്പിച്ചതെന്നു ലോക്‌സഭയില്‍ വച്ച രേഖകളില്‍ വ്യക്‌തമാണ്‌. കോവിഡ്‌ പ്രതിസന്ധികളെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയതോടെ എണ്ണക്കമ്ബനികളുടെ ലാഭം കുതിച്ചതു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ്‌ ഡ്യൂട്ടി ലിറ്ററിന്‌ 19.98 രൂപയില്‍നിന്ന്‌ 32.9 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
ഡീസല്‍ നികുതി അന്ന്‌ ലിറ്ററിന്‌ 15.83 രൂപയില്‍നിന്ന്‌ 31.8 രൂപയുമാക്കിയിരുന്നു.

ഇതാണ്‌ 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍ വരുമാനം 3.35 ലക്ഷം കോടിയിലെത്താന്‍ സഹായിച്ചത്‌. 2019- 20 കാലയളവില്‍ ഇത്‌ 1.78 ലക്ഷം കോടിയായിരുന്നു. കോവിഡ്‌ നിയന്ത്രണങ്ങളെ തുടര്‍ന്നു വിപണികളുടെ പ്രവര്‍ത്തനം തടസപ്പെട്ടതാണ്‌ വരുമാനത്തെ പിടിച്ചു നിര്‍ത്തിയത്‌.2018- 19 കാലത്ത്‌ പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്നുള്ള എക്‌സൈസ്‌ ഡ്യൂട്ടി വരുമാനം 2.13 ലക്ഷം കോടിയായിരുന്നു. ഇക്കൊല്ലം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മാത്രം പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്നുള്ള എക്‌സൈസ്‌ ഡ്യൂട്ടി വരുമാനം 1.01 ലക്ഷം കോടിയാണെന്നും സഭയെ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ്‌ ചൗധരി വ്യക്‌തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക