ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പരിശോധനകളും വാക്‌സിനേഷനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കേരളത്തിന് പുറമേ അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗലാന്‍ഡ്, ഒഡീഷ, ത്രിപുര, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്.

അതേസമയം 30 രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ലാംഡ വേരിയന്റ് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മാരകമായിരിക്കുമെന്ന് മുന്നറിയിപ്പ്. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ആന്റിബോഡികളിലേക്കു അതിവേഗം കടന്നുകയറുകയും പ്രതിരോധം ദുര്‍ബലമാക്കുകയും ചെയ്യുന്ന വകഭേദമായി ലാംഡയെ വിശേഷിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പെറുവിലാണ് ലാംഡ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് എന്ന പ്രത്യേകത പെറുവിലുണ്ടെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു. പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (PAHO) റിപ്പോര്‍ട്ട് പ്രകാരം മെയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ കണ്ടെത്തിയ സാമ്ബിളുകളില്‍ 82 ശതമാനവും ലാംഡ വകഭേദം ആണെന്നും മറ്റൊരു തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഇതേ കാലയളവില്‍ 31 ശതമാനം സാമ്ബിളുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.