രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ബാധിച്ച മേഖലകളില്‍ കോവിഡ് ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. സാമ്ബത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പ്രഖ്യാപിച്ചത്. 1.1 ലക്ഷം കോടി രൂപയുടെ ഗ്യാരണ്ടി പദ്ധതിയില്‍ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് 50,000 കോടി രൂപ ലഭിക്കും. മറ്റ് മേഖലകള്‍ക്ക് 60,000 കോടി രൂപ ലഭിക്കും. എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്‌കീമിന്റെ (ഇസിഎല്‍ജിഎസ്) പരിധി നിലവിലെ 3 ലക്ഷം കോടിയില്‍ നിന്ന് 4.5 ലക്ഷം കോടി രൂപയായി കേന്ദ്രം ഉയര്‍ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോവിഡ് ബാധിച്ച മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ധനമന്ത്രാലയം കഴിഞ്ഞ മെയ് മാസത്തില്‍ അടിയന്തര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി പദ്ധതി അവതരിപ്പിച്ചിരുന്നു. കോവിഡ് മൂലം സാമ്ബത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് അടിയന്തിര വായ്പ നല്‍കുന്നതിന് ബാങ്കുകള്‍, നോണ്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), മറ്റ് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം ഗ്യാരണ്ടീഡ് കവറേജ് നല്‍കാനാണ് ഇസിഎല്‍ജിഎസ് പദ്ധതി ലക്ഷ്യമിടുന്നത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പ സുഗമമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ധനമന്ത്രാലയം പ്രഖ്യാപിച്ചു. ഒരാള്‍ക്ക് 1.25 ലക്ഷം രൂപയാണ് പരമാവധി തുക. നിരക്ക് 2%. പുതിയ വായ്പ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക ധനമന്ത്രി പറഞ്ഞു. പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും.

ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കും. 2022 മാര്‍ച്ച്‌ 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ.ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രധാനന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കീഴില്‍ 2021 മെയ് മുതല്‍ നവംബര്‍ വരെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക