കോവിഡ് പശ്ചാത്തലത്തില്‍ സിനിമ തിയേറ്ററുകള്‍ അടച്ചിട്ട് 180 ദിവസത്തിന്  മേലെയാകുന്നു. എന്നാൽ ജിം നേഷ്യങ്ങൾ തുറന്ന സാഹചര്യത്തിൽ സിനിമ തിയറ്ററുകൾ കൂടി തുറക്കണമെന്ന ആവശ്യം കൂടിയാണ് ഇപ്പോൾ ശക്തമാകുന്നത്. എന്നാൽ തിയേറ്ററുകൾ തുറന്നാൽ മുൻപത്തേത് പോലെ സിനിമ മേഖല ഗതി പിടിക്കുമോ എന്നാണ് സംശയം. എന്നാൽ തുറക്കാതെയിരുന്നാൽ അതിനേക്കാൾ ഏറെ നഷ്ട്ടം സംഭവിക്കാനാണ് സാധ്യത. സംസ്ഥാനത്തെ അറുന്നൂറോളം തിയേറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. 

തൊഴിൽ നഷ്ട്ടം.

 

 തിയേറ്ററുമായി നേരിട്ടും അല്ലാതെയും തൊഴിലെടുത്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ആയിരക്കണക്കിന്  ആളുകളാണ് ഇപ്പോൾ ദുരിതത്തിലായത്. വലിയ തിയേറ്ററുകളില്‍ 20 മുതല്‍ 25 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇടത്തരം തിയേറ്ററുകളില്‍ 10 മുതല്‍ 15 പേരും. പോസ്റ്റര്‍ ഒട്ടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൂറു കണക്കിന് പേരുണ്ട്. ആയിരത്തോളം റെപ്രെസെന്റേറ്റീവുകളുമുണ്ട്. തിയേറുമായി ബന്ധപ്പെട്ട് കച്ചവടം ചെയ്യുന്നവരുമുണ്ട്. ഇവരുടെയെല്ലാം വരുമാന മാര്‍ഗ്ഗം ഇല്ലാതായിരിക്കുകയാണ്.  തിയേറ്റര്‍ ഉടമകളുടെ കാര്യവും പ്രയാസത്തിലാണ്. വരുമാനം നിലച്ചത് ഇടത്തരം തിയേറ്റര്‍ ഉടമകള്‍ക്കാണ് കനത്ത തിരിച്ചടിയായത്. വലിയ വൈദ്യുതി ബില്ലാണ് ഓരോ തിയേറ്ററിനും. അതടച്ചിട്ടില്ല. ബാങ്ക് വായ്പയോടെ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളുമുണ്ട്. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കപ്പെടാതെ തിയേറ്ററുകള്‍ തുറക്കുക പ്രയാസമാണ്. ഈ യാഥാര്‍ത്ഥ്യം തൊഴിലാളികളുടെയും ഉടമകളുടെയും ആശങ്ക കൂട്ടുകയാണ്.

ഡിജിറ്റലും തിയേറ്ററും.

 

കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് സിനിമാ തിയേറ്ററുകൾ അനിശ്ചിതകാലം അടച്ചിടുന്ന സാഹചര്യത്തിലാണ് റിലീസിനായി നിർമാതാക്കൾ ഓവർ ദ ടോപ് (ഒടിടി) വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാനാരംഭിച്ചത്. ഇപ്പോൾ ഇന്ത്യയിൽ മലയാളം അടക്കമുള്ള പല ഭാഷകളിലെ  സിനിമകൾ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു.പലതും ആലോചനയിലാണ്.അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും പ്രധാന വേഷത്തിലെത്തുന്ന ‘ഗുലാബോ സിതാബോ,’ വിദ്യാബാലൻ നായികാ വേഷത്തിലെത്തുന്ന ബയോപിക് ‘ശകുന്തളാ ദേവി‘ എന്നിവയാണ് ബോളിവുഡിൽ നിന്നും ഡിജിറ്റൽ റിലീസ് ചിത്രങ്ങൾ.

 തമിഴിൽ നിന്ന് ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പൊൻമഗൾ വന്താള്‍,’ കീർത്തി സുരേഷ് നായികയാവുന്ന ‘പെൻഗ്വിൻ’ എന്നീ ചിത്രങ്ങളും ‘ഫ്രഞ്ച് ബിരിയാണി,’ ‘ലോ’ എന്നീ കന്നഡ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന ‘സൂഫിയും സുജാതയും’ ആണ് മലയാളത്തിൽ നിന്ന് ഡിജിറ്റൽ റിലീസ് ചെയ്തത്.

ഡിജിറ്റല്‍ റിലീസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വലിയ വിവാദം ഉടലെടുത്തിരുന്നു. നടൻ സൂര്യയുടെ 2ഡി എന്റർടെയ്‌ൻമെന്റ് നിര്‍മ്മിച്ച ‘പൊന്‍മകള്‍ വന്താള്‍’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് പ്രഖ്യാപിച്ചതിന് പിറകേയാണ് തമിഴ്നാട്ടിൽ വിവാദങ്ങൾ ആരംഭിച്ചത്. സൂര്യ സഹകരിക്കുന്ന ഒരു സിനിമയും തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് തമിഴ്നാട്ടിലെ തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചിരുന്നു. സൂര്യക്ക് പിന്തുണയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.

ഓ ടി ടി കൊണ്ടുള്ള പ്രശ്നങ്ങൾ.

 

 തിയേറ്റര്‍ റിലീസ് ഒഴിവാക്കിക്കൊണ്ടുള്ള ഒ ടി ടി റിലീസ് തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ അടിയാകാൻ സാധ്യതയുണ്ട്.  കാരണം തീയേറ്റര്‍ ഉടമകളെ സംബന്ധിച്ച് ഇത് വല്ലാത്തൊരു അവസ്ഥയാണ്. ഇപ്പോൾ റിലീസ് ചെയ്ത സിനിമകളുടെ ചുവട് പിടിച്ച് ഇനിയും കൂടുതൽ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വില്‍ക്കുന്ന അവസ്ഥയുണ്ടാവും. ഇത് നല്ലൊരു വിഭാഗം തീയേറ്റര്‍ ഉടമകൾക്കും നഷ്ട്ടം വരുത്തും.  ചിത്രീകരണം പൂര്‍ത്തിയാക്കിയ 42 സിനിമകളാണ് ഇപ്പോള്‍ ഉള്ളത്. തീയേറ്ററുകള്‍ തുറക്കുന്നതിന് മുന്‍പ് സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പോയാല്‍ പിന്നെ തീയേറ്ററുകളിൽ റീലീസ് ചെയ്യാനും പിന്നിട് റിലീസ് ചെയ്യാനും സിനിമകൾ വരണമെന്നില്ല. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും.

 

മേയ്ക്ക് ഓവര്‍ നടത്തിയ അഭിനേതാക്കള്‍.

 

 

ഇതോടൊപ്പം അഭിനേതാക്കള്‍ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. താരങ്ങൾ നടത്തിയ  മേക്കോവർ ,അത് മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യം പ്രശ്നങ്ങൾ, ഡേറ്റുകള്‍ എന്നിവയെല്ലാം തിരിച്ചടി തരാന്‍ പോകുന്ന കാലമായിരിക്കും വരാന്‍ പോകുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രീകരണം തുടങ്ങിയ സിനിമകള്‍ക്കായി എടുത്ത ശാരീരികമായ തയ്യാറെടുപ്പുകള്‍ ഇനിയും തുടരേണ്ടി വരും. അത് ചിത്രീകരണം തുടങ്ങിയ സിനിമകളേയും കരാറായ മറ്റ് സിനിമകളേയും ബാധിക്കും. 

പല സിനിമകൾക്ക് വേണ്ട സാങ്കേതികമായ തയ്യാറെടുപ്പും ആളുകള്‍ക്ക് അതിന് വേണ്ട തയ്യാറെടുപ്പും ഒക്കെ ഉണ്ട്. അതൊക്കെ  ആദ്യം മുതൽ ആരംഭിക്കുക എന്നത് ഒരു വലിയ ശ്രമമാണ്. 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2