പ്രൊജക്റ്റ്‌ ഡിസൈനര്‍ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന ‘മാറ്റിനി’സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ ആധികാരികമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോം ആണ്.

പ്രശസ്ത നടനും സംവിധായകനുമായ പ്രിഥ്വി രാജ് ജൂണ്‍ 27ന് പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം.

പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യന്‍സിനെയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എസ്ക്ലൂസിവ് ആയ വെബ്സീരിസുകള്‍, സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ നിര്‍മ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തില്‍ മാറ്റിനിയുടെ പ്രവര്‍ത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂര്‍വം നടത്താന്‍ അവസരമൊരുക്കുന്നു.

സിംഗിള്‍ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിര്‍മ്മാണ പ്രോജക്റ്റുകള്‍ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിര്‍മ്മാതാക്കളിലേക്കുമെല്ലാം ആപ്പ്ളിക്കന്‍സിന്റെ ഡാറ്റാ ബേസുകള്‍ ലഭ്യമാക്കുന്ന/ഓപ്പണ്‍ ആയിരിക്കുന്ന ഒരു ടാലന്റ് പൂള്‍ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവര്‍ത്തിക്കുക. ഒപ്പം താല്പര്യമുള്ള ആര്‍ക്കും വ്യത്യസ്തമാര്‍ന്ന ലോക്കേഷനുകള്‍, ബില്‍ഡിങ്ങുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, എക്യുപ്മെന്റുകള്‍, ട്രെയിന്‍ഡ് പെറ്റ്സ്, വാഹനങ്ങള്‍, ആന്റിക് പീസുകള്‍ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയില്‍ രജിസ്റ്റര്‍ ചെയ്ത് റെന്റിന് നല്‍കി മികച്ച വരുമാനവും നേടാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക