ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മീര നന്ദന്‍. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദന്‍ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവില്‍ മീരാനന്ദന്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം മീരാനന്ദന്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ മീരയും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി എസുമായുള്ളൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം എത്തിയത്. പിന്നീട് നിരവധി ഫിലിം ഗ്രൂപ്പുകളിലൂടെ ഈ ചിത്രം പെട്ടെന്ന് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയിരിക്കുന്ന ചിത്രമാണിത്. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്.

Picture Courtsey: Kaumadi, Samayam

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2