ന്യൂഡല്‍ഹി: സിബിഎസ്‌ഇ 12 ക്ലാസിലെ മാർക്ക് നിർണയം 10, 11, 12 ക്ലാസുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യ നിര്‍ണയം. വിദഗ്ധരായ അദ്ധ്യാപകരാണ് മാര്‍ക്ക് പരിഗണിക്കുക. മൂല്യനിര്‍ണയത്തിനുള്ള പുതിയ ഫോര്‍മുല കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

10,11 ക്ലാസുകളിലെ മാര്‍ക്കിന് 30 ശതമാനം വീതം വെയ്‌റ്റേജ് അനുവദിക്കുന്നതാണ് പുതിയ മാനദണ്ഡം. പന്ത്രണ്ടാം ക്ലാസിലെ ഇതുവരെ നടന്ന പരീക്ഷകളിലെ മാര്‍ക്കിന് 40 ശതമാനം വെയ്റ്റേജുണ്ട്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് മാര്‍ക്കുകളാണ് പരിഗണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബിഎസ്‌ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച്‌ വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയുടേതാണ് തീരുമാനം.ഇക്കാര്യം ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിയോജിപ്പുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്‌ഇ അറിയിച്ചിരുന്നു.