ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ 19 വയസുകാരി കൂട്ട ബലാത്സംഹത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനം പുറത്തിറക്കി. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അന്വേഷണ ഏജന്‍സി വീണ്ടും രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുക.
കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് ഹാഥ്രസിലെ 19 വയസുകാരി ക്രൂരമായ കൂട്ട ബലാസംഗത്തിനിരയാക്കപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2