തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച് സിബിഐ. നമ്പി നാരായണനെ കുടുക്കിയത് ആര് എന്നത് സംബന്ധിച്ചാണ് സിബിഐയുടെ റിപ്പോർട്ട്. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ. എം ഖാൻവിൽക്കർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും.

നമ്പി നാരായണനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മൂന്ന് മാസത്തിനകം കൈമാറണമെന്ന് ഏപ്രിൽ 15 ന് സി.ബി.ഐ.യോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സിബിഐയുടെ നടപടി. കേന്ദ്ര സർക്കാർ അഭിഭാഷകൻ അരവിന്ദ് കുമാർ ശർമയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസ് അന്വേഷണത്തെ സംബന്ധിച്ച് സി.ബി.ഐ. ഹെഡ് ക്വാർട്ടേഴ്‌സിലെ ജോയിന്റ് ഡയറക്ടർ കൈമാറിയ കത്തും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക