കോട്ടയം: മദ്രസ അധ്യാപകര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ചങ്ങനാശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ്. 2009ല്‍ കേരള ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മദ്രസ അധ്യാപകരുടെ ക്ഷേമത്തിനു നാലു കോടി രൂപ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടായി നിക്ഷേപിച്ചിട്ടുള്ള തുകയും അതിനോടൊപ്പം മദ്രസ അധ്യാപകരില്‍ നിന്നു പിരിക്കുന്ന നാമമാത്ര തുകയും ചേര്‍ത്താണ് അവര്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത്.

പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഷെയ്ന്‍ ജോസഫ്, സി.ടി. തോമസ്, ലിസി ജോസ്, ഷേര്‍ലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം, ജോര്‍ജുകുട്ടി മുക്കം, ടോമിച്ചന്‍ മേത്തശേരി, മിനി ജെയിംസ്, സെബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group