മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് അന്തരിച്ചു.

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ വെച്ചാണ് അന്ത്യം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധി നേടിയ അദ്ദേഹം ദീര്‍ഘനാളായി...

ആലപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ഓമനപ്പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികൾക്കൊപ്പം...

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗബാധിതനായി ചികിത്സയിലിരിക്കെ.

പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഓപ്പറേഷന്‍ വിജയകരമായി നടത്തിയെങ്കിലും അസുഖം പിന്നീട് മൂര്‍ഛിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മികച്ച പ്രഭാഷകന്‍...

മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു.

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫെര്‍ണാണ്ടസ്. തലച്ചോറില്‍ രക്തം കട്ടപിടിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ‌്ക്കും വിധേയനാക്കിയിരുന്നു. യുപിഎ...

പ്രശസ്ത മലയാള ചലച്ചിത്ര താരം റിസബാവ അന്തരിച്ചു; താരത്തിൻറെ വേർപാട് അമ്പത്തിനാലാം വയസ്സിൽ.

നടന്‍ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ വെൻറിലേറ്ററിലേക്ക് മാറ്റി. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയാണ് തൻറെ ഫേസ്ബുക്ക്...

പ്രമുഖ മലയാള സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; വിടപറഞ്ഞത് മലയാള സീരിയൽ...

പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ബിഹാർ നിയമസഭ സ്പീക്കറുമായിരുന്ന സദാനന്ദ സിംഗ് അന്തരിച്ചു

പാട്ന: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി...

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി മൂന്ന് പേര്‍ മരിച്ചു; മൂന്നു പേരുടെ നില ​ഗുരുതരം

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. 16 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. 16 പേരില്‍ പതിമൂന്ന് പേരേയും...

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിൻറെ ഭാര്യ അന്തരിച്ചു.

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ ശെല്‍വത്തിന്‍റെ ഭാര്യ വിജയലക്ഷ്​മി അന്തരിച്ചു. 63 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലാണ്​ അന്ത്യം. ഹൃദയാഘാതമാണ്​ മരണകാരണം. ആരോഗ്യസ്​ഥിതി മോശമായതിനെ തുടര്‍ന്ന്​ ചെന്നൈയിലെ സ്വകാര്യ...

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു: ഭാര്യ മരിച്ചത് രണ്ടാഴ്ച മുമ്പ്.

പത്തനംതിട്ട: പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായി കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം....