തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി 8 ശതമാനത്തിനും താഴയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

  1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോർപ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അക്ഷയ സെന്‍ററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.ടാക്‌സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

  1. ബാറുകളിലും ബിവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.
  2. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദനീയമാണ്.
  3. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും.
  4. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

കാറ്റഗറി ബി (ശരാശരി പോസിറ്റിവിറ്റി 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)

ബി കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഓഫീസുകള്‍ക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അവശ്യസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പുകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

4.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

5.ബാറുകളിലും ബിവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലും പാഴ്‌സല്‍ സര്‍വീസ് അനുവദനീയമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈലല്‍ ആപ്ലിക്കേഷന്‍ മുഖേന സമയക്രമീകരണം നടത്തണം.

6.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരിരീക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ്/ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ നടത്താം. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.

7.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രം പ്രവര്‍ത്തിക്കും.

8.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

കാറ്റഗറി സി (ശരാശരി പോസിറ്റിവറ്റി 20ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

സി കാറ്റഗറി മേഖലകളില്‍ അനുവദനിയമായ പ്രവര്‍ത്തനങ്ങള്‍:

  1. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.
  2. വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

3.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയര്‍ സെന്ററുകള്‍ക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

  1. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്‌സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം.

കാറ്റഗറി ഡി (ശരാശരി പോസിറ്റിവറ്റി 30 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

ഡി കാറ്റഗറി മേഖലകളില്‍ അനുവദനിയമായ പ്രവര്‍ത്തനങ്ങള്‍:

ഡി കാറ്റഗറി മേഖലയിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തന അനുമതി ഉള്ളത്. ഈ മേഖലകളിലേക്കും ഇവിടുന്നു പുറത്തേക്കും യാത്ര ചെയ്യുന്നതിനു കർശനമായ നിയന്ത്രണങ്ങൾ ഉണ്ട്. യാത്രയ്ക്ക് പാസ്സും നിർബന്ധമാണ്. ഇത്തരം തദ്ദേശസ്ഥാപനങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ സാഹചര്യം നിലനിൽക്കും.