തിരുവനന്തപുരം: കൊവിഡ് കാലത്ത് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി ജീവനക്കാർക്കായി സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിൽ പരാതി. കാറ്റഗറി രണ്ടിൽ പെട്ട ഒരു വലിയ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

 

പിആർഒ, കോർഡിനേറ്റർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, അക്കൗണ്ട് വകുപ്പ് സ്റ്റാഫ് എന്നിങ്ങനെ വലിയ വിഭാഗം ജീവനക്കാരാണ് ഇതിലുള്ളത്. എല്ലാവർക്കും കൊവിഡ് കാലത്തെ ജോലി ഭാരം അധികമായിരിക്കെ എല്ലാ വിഭാഗക്കാർക്കും അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരേണ്ടതാണ്. ഈ ന്യൂനത പരിഹരിച്ച് എല്ലാ വിഭാഗക്കാർക്കും ആനുപാതികമായ അടിസ്ഥാന ശമ്പള വർധന അനുവദിക്കാൻ ആവശ്യമായ നടപടികൾ കൂടെ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. യോഗ്യതയും ചെയ്യുന്ന ജോലിയുടെ ഭാരവും കണക്കാക്കിയാല്‍ ഇവരെയും മറ്റ് രണ്ട് കാറ്റഗറിയിലുള്ളവരെപ്പോലെ തന്നെ പരിഗണിക്കേണ്ടതായുണ്ട്. എന്നാൽ 20 ശതമാനം റിസ്‌ക് അലവൻസ് മാത്രമേ ഇവർക്ക് അനുവദിക്കുന്നുള്ളൂ.

‘ഉത്തരവിലെ ശമ്പള വർധനയെ പ്രതിപാദിക്കുന്ന ഭാഗം

എല്ലാ കാറ്റഗറിയിലുള്ള ജീവനക്കാരും കൊവിഡ് പ്രതിരോധത്തിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്.ഇതിനിടയിൽ കേരളത്തിലെ പല ചെക്ക് പോസ്റ്റുകൾ, റയിൽവേ സ്‌റ്റേഷൻ, എന്നിവടങ്ങളിലും ഇവർ ഡ്യൂട്ടി ചെയ്യുന്നുണ്ട്. എന്നിട്ടും ശബള വർദ്ധനവ് അനുവദിക്കാത്തത് വിവേചന പരമെന്നാണ് ഇവർ പറയുന്നത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2