സൂപ്പര്‍താരം പ്രഭാസും ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയാണ് നല്‍കുന്നത്. ഈ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടോ? ഇപ്പോള്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന ഓഡിഷനിലൂടെയാണ് ചിത്രത്തിലേക്കുവേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കുക.

സിനിമയുടെ കാസ്റ്റിങ് കോള്‍ പുറത്തിറക്കിയിരിക്കുന്നത് നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ്. ഭാഷയോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദഗ്ധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. ഈ മാസം 15നാണ് കൊച്ചിയില്‍ വച്ച്‌ ഓഡിഷന്‍ നടക്കുക. കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല ബോളിവുഡ് സുന്ദരി ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റ ചിത്രവുമാണിത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്‌നറാകും ചിത്രം. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക