കണ്ണൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ തളിപ്പറമ്ബിലെ കരിമ്ബം സര്‍ സയിദ് കോളജ് റോഡിലെ ഹിദായത്തുള്‍ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകന്‍ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.

പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്ബ് പൊലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച്‌ കുട്ടികളെ തിരിച്ചക്കുകയായിരുന്നു. അദ്ധ്യാപകന് എതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക