കൊല്ലം: പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് സസ്പെന്റ് ചെയ്തേക്കുമെന്നാണ് വിവരം. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വീടിന് മുന്നില്‍ സ്ഥിരമായി മദ്യപസംഘം നടത്തുന്ന ബഹളത്തിനെതിരെ നാല് ദിവസം മുമ്പാണ് യുവതി കൊട്ടാരക്കര സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് എതിര്‍ കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളിച്ചു തുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്ലീല സംഭാഷണങ്ങള്‍ വിവരിച്ച് ഇയാള്‍ക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈ.എസ്.പി ആര്‍.സുരേഷിന് പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറല്‍ എസ്.പി കെ.ബി. രവിക്ക് റിപ്പോര്‍ട്ടു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും സസ്‌പെന്‍ഷന്‍ ഉണ്ടാവുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക