കൊണ്ടോട്ടി : ഓടിക്കൊണ്ടിരിക്കെ ഹുണ്ടായി ഐ 10 കാറിന് തീപിടിച്ചു. കൊണ്ടോട്ടി ടൗണിന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്ബതോടെയായിരുന്നു സംഭവം. കാര്‍ നിറുത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പിലെ ഡിസിപി എക്സ്റ്റിംഗിഷര്‍ ഉപയോഗിച്ച്‌ തീ കെടുത്തി. മലപ്പുറത്തുനിന്നും അഗ്നിശമന സേനയെത്തി പരിശോധന നടത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി.വിജയകുമാറിന്റ നേതൃത്വത്തില്‍ അംഗങ്ങളായ സുധീഷ്, മുഹമ്മദ് ഫാരിസ്, കൃഷ്ണകുമാര്‍, ബാലചന്ദ്രന്‍, അന്‍വര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് വാഹനം കത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക