കുണ്ടറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ ഒരാള്‍ക്ക്​ പരിക്ക്​. വാഹനമോടിച്ചിരുന്ന കോവൂര്‍ അരിനല്ലൂര്‍ ഇന്ദുഭവനില്‍ എസ്. സുരേന്ദ്രന്‍പിള്ളക്കാണ്​ പരിക്കേറ്റത്​. ഇദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്​ച രാവിലെ 9.50 ഓടെ ഇളമ്ബള്ളൂര്‍ ജങ്ഷനിലായിരുന്നു അപകടം.

ഇളമ്ബള്ളൂര്‍ ക്ഷേത്രമതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിന്ന വന്‍മരമാണ് കടപുഴകി ദേശീയപാതയിലേക്ക് വീണത്. മുക്കട ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറി​ന്‍റ മുന്‍ഭാഗത്തേക്കാണ് മരം വീണത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കാറില്‍നിന്ന് പരിക്കേറ്റയാളെ പുറത്തെടുത്തത്. ദേശീയപാതക്ക്​ കുറുകെ കിടന്ന മരം ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റി. ഇലക്‌ട്രിക് ലൈനുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ പറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group