കാൺപൂർ: തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം പതിനേഴായി ഉയർന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തന്നെ തുടരുകയാണ്. കാണ്‍പൂറിന് സമീപമുള്ള സച്ചേന്ദിയിലാണ് യുപി റോഡ് വേയ്സിന്‍റെ ബസ് ജെസിബി ലോഡറുമായാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിയുകയായിരുന്നു. കാണ്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group