മഞ്ചേരി : മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി ഫയ്യാസ് മഞ്ചേരി ഉദ്‌ഘാടനം ചെയ്തു.

സച്ചാർ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും കണ്ടത്തെലുകളെ പാടെ അവഗണിച്ചുകൊണ്ടുള്ള കോടതി വിധി അന്യായമാണെന്നും അതിനെതിരെ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി മുസ്‌ലിം വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിച്ച് അവർക്ക് നീതി ഉറപ്പാക്കാൻ സർക്കാർ നിയമനിർമ്മാണത്തിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കൗൺസിൽ അംഗങ്ങളായ സഈദ് മഞ്ചേരി, ഷിബിലി പയ്യനാട്, മഞ്ചേരി ഏരിയ സെക്രട്ടറി ജവാദ് കിടങ്ങയി എന്നിവർ നേതൃത്വം നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group