വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സെപ്‌തംബര്‍ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കര്‍ഷക കണ്‍വന്‍ഷനിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

രണ്ട് ദിവസം നീണ്ട കണ്‍വെന്‍ഷന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലുള്ളവരെ അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കര്‍ഷക നേതാക്കള്‍ക്ക് പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

22 സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറിലേറെ കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍, 18 ദേശീയ തൊഴിലാളി യൂണിയനുകള്‍, ഒമ്ബത് വനിതാ സംഘടനകള്‍, 17 വിദ്യാര്‍ഥി-യുവജന സംഘടനകള്‍ളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.മൂന്ന് കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങളും റദ്ദാക്കുക, എല്ലാ വിളകളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ്, വൈദ്യുതി ബില്‍ റദ്ദാക്കുക തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങളും കണ്‍വെന്‍ഷനില്‍ ആവര്‍ത്തിച്ചു. ഭാരതബന്ദ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക