കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാന സ്ഥാപനമായ ഇന്ത്യന്‍ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പീഡന പരാതി. ഇവിടുത്തെ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇവര്‍ സഹപാഠിക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാര്‍ത്ഥിയും യുപി സ്വദേശിയാണ്. ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2