ഇന്നലെ അക്ഷരാർഥാത്തിൽ കേരളത്തിന് കറുത്ത ദിനം തന്നെയായിരുന്നു. ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി കേരളത്തെ വേട്ടയാടുകയായിരുന്നു. ഈ ദുരന്തങ്ങളിൽ പെട്ടു കേരളത്തിലെ ജനങ്ങളും സർക്കാരും ഉഴലുകയാണ്. എന്നാൽ അതിനേക്കാൾ ഭീകരമായത് വെറും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ തർക്കങ്ങളുടെയും പേരിൽ ഈ ദുരന്തങ്ങൾ ആഘോഷമാക്കിയ മാറ്റിയവരാണ്. ദുരന്തത്തിൽ പെട്ടവരിൽ തങ്ങൾക്ക് ഇഷ്ട്ടമില്ലത്ത മതത്തിൽ വിശ്വാസികൾ ഉണ്ടങ്കിൽ അതിൽ ആഹ്ളാദിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുന്നവരെയാണ്. എന്നാൽ ആദ്യ ദുരിന്തം ഉണ്ടായ മൂന്നാറിലെ ഉരുൾ പൊട്ടലിൽ ആരും ഒന്നും പ്രതികരിച്ചില്ല. പിന്നിട് വൈകിട്ട് കരിപ്പൂരിലെ വിമാന അപകടത്തിന് ശേഷമാണ് ഫേസ് ബുക്കിൽ ഫേക്ക് ഐ ഡി യിൽ നിന്നും അല്ലാതെയും പോസ്റ്റുകളായും കമന്റുകളായും വർഗീയ വിഷം ഉഗ്രമായി ചീറ്റുന്ന പ്രതികരണങ്ങൾ ഉണ്ടാകുന്നത്. അതിൽ മരണപ്പെട്ടവരിൽ മുസ്ളി നാമധാരികൾ ഉണ്ടോ എന്നാണ് ആദ്യം ഈ കൂട്ടർ അന്വെഷിച്ചത്.

അയ്യപ്പ ശാപം:

ഇവറ്റകളുടെ ഫേസ്ബുക്ക് ഐ ഡി കൾ പരിശോധിച്ചതിൽ നിന്നും മനസ്സിലാകുന്നത് ഇവയുടെ പിന്നിൽ പ്രധാനമായും സംഘ പരിവാർ കേന്ദ്രങ്ങളും അത്തരം പ്രസ്ഥാനങ്ങളിൽ വിശ്വസ്സിക്കുന്നവരും അനുഭാവികളുമാണ് എന്നാണ്. ഇവരുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് അയ്യപ്പശാപമാണ്.ശബരിമല പ്രശ്നങ്ങൾക്ക് ശേഷം ഇതൊക്കെ അയ്യപ്പന്റെ ശാപമാണ് ഇതിനെല്ലാം കാരണം എന്നാണ് ഇവറ്റകളുടെ കണ്ട് പിടുത്തം.ചാനലുകളുടെ ദുരന്ത വാർത്തകൾക്ക് താഴെ അയ്യപ്പനോട് മാപ്പ് അപേക്ഷിച്ചും സർക്കാരിനെ പ്രാകിയും നിർവൃതി അടയുകയാണ് ഇവർ. മാത്രമല്ല കഴിഞ്ഞ ദിവസം നടന്ന രാമക്ഷേത്ര ഭൂമിപൂജയ്ക്കെതിരെ നിലപാട് എടുത്ത കേരളത്തിന്റെ നടപയിൽ കോപാകുലനായ രാമൻ വരെ കേരളത്തെ ശപിച്ചു എന്നാണ് ഇവർ പറയുന്നത്.

പിണറായി വിജയൻ 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തെ ദുരന്തങ്ങൾ വെട്ടയാടുകയാണ്. ഇനിയും കേരളത്തിൽ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എങ്കിലും ഇത് വരെ ഉണ്ടായ ദുരന്തങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കഴിവതും വലിയ തോതിലുള്ള മികച്ച പ്രവർത്തനമാണ് നടന്നത്. അതോടെ ലോകത്തിലെ പല മാധ്യമങ്ങളും രാഷ്ട്രങ്ങളും കേരളത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നു.ഇത് കണ്ട ഹാലിളകിയ രാഷ്ട്രിയ ശത്രുക്കൾ  യുക്തിക്ക് നിരക്കാത്ത പ്രചരണങ്ങളുമായി രംഗത്ത് വന്നു. അതിങ്ങനെയാണ്  പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ  എത്തിയത് മൂലമാണത്രേ ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന്.പിണറായി വിജയൻ മാൻഡ്രേക്ക് ആണത്രേ. നോക്കണെ സാക്ഷരതിയിൽ വർഷങ്ങൾക്ക് മുൻപ് മുന്നിലെത്തിയ കേരളത്തിലെ ഒരു വിഭാഗത്തിന്റെ ചിന്താഗതി. അതായത് എവിടെയെങ്കിലും പോകാൻ പുറത്തിറങ്ങുമ്പോൾ ഒരു കരിംമ്പുച്ച കുറുകെ ചാടിയാൽ ദോഷമാണന്നും ,രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു മൈനയെ മാത്രമാണ് കാണുന്നതെങ്കിൽ അന്നത്തെ ദിവസം മോശമാണന്ന് കരുതുന്ന ദുരന്തങ്ങൾ ഇപ്പോഴും ഉണ്ടന്ന് ലജ്ജാവഹം.

രാഷ്ട്രീയം.

എന്താണ് ഇവരെ നയിക്കുന്ന രാഷ്ട്രീയം .തീർച്ചയായും വെറുപ്പിന്റെയും ദുഷിച്ച ജാതി മത രാഷ്ട്രീയം തന്നെയാണ് ഇവരെ നയിക്കുന്നത്. പണ്ട് മുതലെ രാഷ്ട്രീയത്തിലും സമൂഹത്തിലെ ഇടപെടലുകളിലും ക്രീയേറ്റിവ് അയിട്ടുള്ള വളരെ സെൻസിറ്റിവായിട്ടുള്ള തീരുമാനങ്ങൾ എടുത്തിട്ടുള്ള ജനങ്ങളാണ് കേരളത്തിലേത്. അത് കൊണ്ട് തന്നെ ജാതി മത വർണ വെറികളെയും അക്രമങ്ങളെയും ചെറുക്കാൻ കേരളത്തിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അത്തരം ചിന്തകൾ പേറുന്ന രാഷ്ട്രീയ ബീംബങ്ങളിൽ വിശ്വസിക്കുന്ന വളരെ കുറച്ച് ശതമാനം ആളുകളാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലുള്ളത്.തങ്ങളുടെ വെറുപ്പിന്റെ ആശയം പ്രചരിപ്പിക്കാൻ കഴിയാത്തതിന്റെ അമർഷവും രോക്ഷവുമാണ് ഇത്തരം വാക്കുകളിലൂടെ നുരഞ്ഞ് പൊന്തുന്നത്.

പ്രതിരോധം.

എറ്റവും ആശാവഹമായത് ഇപ്പോഴും വേദനിക്കുന്നവന്റെ മുന്നിലേക്ക് ഇടം വലം നോക്കാതെ ഓടിച്ചെല്ലാനുള്ള മലയാളിയുടെ മനസ് തന്നെയാണ് അതിന്റെ ഏറ്റവും വലിയ  ഉദാഹരണമാണ് ഇന്നലെ ഉണ്ടായ രണ്ട് ദുരന്തങ്ങളും.വിമാന ദുരന്തം ഉണ്ടായപ്പോൾ പോലീസിനേക്കാളും രക്ഷാദൗത്യ സേനകളെക്കാളും മുൻപേ  ആദ്യം ഓടിയെത്തിയത് ആ  നാട്ടിലെ ജനങ്ങളാണ്.വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈറ്റിൽ നിന്നു എത്തിയ വിമാനമായിരുന്നു അത്.കോറോണ കൊടികുത്തി വാഴുന്ന സമയത്ത് അത്തരം പേടികളെ വകവയ്‌ക്കാതെ ദുരന്ത മുഖത്തേക്ക് പാഞ്ഞെത്തി.തകർന്ന വിമാനത്തിന് തീപിടിക്കാനും പൊട്ടിത്തെറിക്ക് സാധ്യത ഉണ്ടായിട്ടും അത് വകവയ്ക്കാതെ ഉറുമ്പിൻ കുട്ടങ്ങളെ പോലെ നാനാ ഭാഗത്ത് നിന്നും  അവർ പാഞ്ഞെത്തി കൈയിൽ കിട്ടിയ ജീവനുകളെ വാരി പുണർന്നു കൊണ്ട് അവർ അടുത്തുള്ള ആശുപത്രികളിൽ അഭയം തേടി.പരിക്കേറ്റവർക്ക് അവശ്യമായ രക്തം നൽകാൻ ആശുപത്രികളിലേക്ക് അവർ ഒഴുകിയെത്തി.അപകടത്തിന്റെ തീവ്രത കുറച്ചത് ഇവരുടെ രക്ഷാ പ്രവർത്തനമാണന്ന് എല്ലാവരും അടിവരയിടുന്നു.പിന്നിട് എത്തിയ ചാനൽ ക്യാമറകൾക്ക് മുന്നിൽ അപകട സ്ഥലത്തെ തങ്ങളുടെ സാനിധ്യം അറിയിക്കാൻ അവർ ആരും തന്നെ മുതിർന്നില്ല .എങ്ങ് നിന്നോ എത്തിയ അവർ രക്ഷാ പ്രവർത്തനത്തിന് ശേഷം അവകാശ വാദങ്ങൾ ഉന്നയിക്കാതെ എങ്ങോട്ടോ പോയ് മറഞ്ഞു. ഇത് തന്നെയാണ് കേരളം വർഗീയ ശക്തികളെ ചെറുക്കാൻ കേരളം കെൽപ് നേടിയത് ഇത്തരം മനസ്സുള്ള ആയിരക്കണക്കിന് ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2