തിരുവനന്തപുരം: സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പണം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. സി കെ ജാനുവിന് പണം നല്‍കിയത് ആര്‍ എസ് എസിന്റെ അറിവോടെയെന്ന് സുരേന്ദ്രന്‍ പറയുന്നു.

സി കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറി. മാര്‍ച്ച്‌ 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയിലെ മുറിയില്‍വച്ചാണ് തുക കൈമാറിയത്.ബി ജെ പി വയനാട് ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ് പണം കൊണ്ടുവന്നത്.തുണി സഞ്ചിയില്‍ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചതെന്നും പുറത്തുവന്ന ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പണം ഏര്‍പ്പാടാക്കുന്നത് ആര്‍എസ്‌എസ് ഓര്‍ഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്നും ശബ്ദരേഖയില്‍ പറയുന്നു.ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന്‍, തന്നെ വിളിച്ച മറ്റൊരു ഫോണ്‍ കോള്‍ സംഭാഷണം നേരത്തെയും പ്രസീത പുറത്ത് വിട്ടിരുന്നു.