40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിതായി കേന്ദ്ര ധനമന്ത്രാലയം. 1.5 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് കോമ്ബോസിഷന്‍ സ്കീം തിരഞ്ഞെടുത്ത് ഒരു ശതമാനം നികുതി മാത്രം നല്‍കാം. നേരത്തെ ജിഎസ്ടി ഇളവ് പരിധി 20 ലക്ഷം രൂപയായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

‘ഇപ്പോള്‍, 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഈ പരിധി 20 ലക്ഷം രൂപയായിരുന്നു. കൂടാതെ, 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് കോമ്ബോസിഷന്‍ സ്കീം തിരഞ്ഞെടുത്ത് 1% നികുതി മാത്രം നല്‍കാം’ ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

ജിഎസ്ടി നടപ്പാക്കിയതിനു ശേഷം നിരവധി ഇനങ്ങളുടെ നികുതി നിരക്ക് കൊണ്ടുവന്നിരുന്നു. ആഡംബര വസ്തുക്കള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തി. 28 ശതമാനം നികുതി സ്ലാബുകളില്‍ 230 ഇനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 200 ഓളം ഇനങ്ങള്‍ ലോവര്‍ സ്ലാബുകളിലേക്ക് മാറ്റിയതായി ധനമന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.

ജിഎസ്ടി പുറത്തിറങ്ങിയതിനുശേഷം നികുതിദായകരുടെ എണ്ണം ഇരട്ടിയായതായി ധനമന്ത്രാലയം അറിയിച്ചു. ‘ജിഎസ്ടി ആരംഭിക്കുന്ന സമയത്ത് അതിന്റെ പരിധി ഏകദേശം 65 ലക്ഷമായിരുന്നു.ഇപ്പോള്‍ 1.24 കോടി കവിയുന്നു. ജിഎസ്ടിയിലെ എല്ലാ പ്രക്രിയകളും പൂര്‍ണ്ണമായും യാന്ത്രികമാക്കി. ഇതുവരെ 50 കോടി റിട്ടേണ്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുകയും 131 കോടി ഇ-വേ ബില്‍ സൃഷ്ടിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2