അമ്പലവയൽ: വയനാട്ടില്‍ സ്വകാര്യ ബസ്​ ഉടമ വിഷം കഴിച്ച്‌​ ആത്മഹത്യ ചെയ്​ത നിലയില്‍. അമ്പലവയൽ കടല്‍മാട് പെരുമ്പാടിക്കുന്ന പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന്​ സമീപത്തെ തോട്ടത്തിലാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​.

കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്‌മപുത്ര ബസിന്‍റെ ഉടമയാണ്. കോവിഡ് മൂലം ബസ്​ സര്‍വീസ്​ നിര്‍ത്തിവെക്കേണ്ടി വന്നതോടെ ഇദ്ദേഹം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group