ചെന്നൈ: മദ്രാസ് ഐഐടിയ്ക്കുള്ളില്‍ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇലക്‌ട്രിക്കല്‍ വിഭാ​ഗത്തിലെ ​ഗവേഷണ വിദ്യാര്‍ഥിയും പ്രോജക്‌ട് കോ ഓര്‍ഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മദ്രാസ് ഐഐടി ക്യാമ്ബസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുഖവും ചില ശരീരഭാ​ഗങ്ങള്‍ക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാവിലെ കാമ്ബസില്‍ എത്തിയ ഉണ്ണികൃഷ്ണനെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല പ്രദേശത്തുള്ളത്. മറ്റെവിടെയോവച്ച്‌ കത്തിച്ചശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തു കൊണ്ടു വന്നിട്ടതാകാമെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക