വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീം കഴിച്ച് പെൺകുട്ടി മരണമടഞ്ഞ കേസിൽ വൻ വഴിത്തിരിവ്. സഹോദരിയെ വധിക്കാൻ ഐസ്ക്രീമിൽ വിഷം ചേർത്ത് സഹോദരൻ തന്നെ. മാതാപിതാക്കളെയും സഹോദരിയും വധിച്ച ശേഷം സ്വത്ത് കൈക്കലാക്കി സുഖമായി ജീവിക്കുവാൻ ആയിരുന്നു ഇയാൾ ഉദ്ദേശിച്ചത് എന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി വിനോദ് കുമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്ന ഇയാളുടെ മാതാപിതാക്കൾ ഇപ്പോഴും അവശനിലയിലാണ്.

പെൺകുട്ടിയുടെ സഹോദരൻ ആൽബിൻ (22 വയസ്സ്) അറസ്റ്റിലായി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ എലി വിഷത്തെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു എന്ന് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതിയെ ഉറപ്പിച്ചത്. തൊണ്ടവേദന ആണെന്ന് പറഞ്ഞ് ഇയാൾ ഐസ്ക്രീം കഴിച്ചിരുന്നില്ല. മുൻപ് ഒരു തവണ കോഴി കറിയിൽ വിഷം ചേർത്തു ഇയാൾ വധശ്രമം നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2