സ്വന്തമായി ഒരു കാര്‍ എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ കാര്‍ സ്വന്തമാക്കിയതിന് പിന്നാലെ അത് അപകടത്തില്‍പ്പെടുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും ആകില്ല. അത്തരത്തിലൊരു ദുര്യോഗം വന്നിരിക്കുകയാണ് ഹൈദരാബാദിലുള്ള കാര്‍ ഉടമയ്ക്ക്. ആറ്റു നോറ്റു വാങ്ങിയ ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമില്‍ നിന്നു ഇറക്കിയപ്പോള്‍ തന്നെ അപകടമുണ്ടായി.ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് ഇറക്കാനുള്ള ശ്രമത്തിനിടെ നിലംപതിക്കുക ആയിരുന്നു.

ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്ബിലേക്ക് കയറ്റുന്നതിന് മുമ്ബ് സെയില്‍ എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ ഉടമയ്ക്ക് വിശദീകരിക്കുമ്ബോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഉടമ ആക്‌സിലേറ്റര്‍ ചവിട്ടുകയായിരുന്നു എന്നാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഫോക്‌സ്വാഗന്‍ പോളോയുടെ മുകളിലേക്ക് പതിച്ചു. അപകടത്തില്‍ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കുകളേറ്റു. താഴേ പാര്‍ക്ക് ചെയ്തിരുന്ന പോളോയില്‍ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. തലകുത്തനെ മറിച്ച കാറില്‍ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക