ജമൈക്ക: ട്രാക്കിലെ വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. വെള്ളിയാഴ്ചയായിരുന്നു ബോള്‍ട്ട് 34-ാം ജന്മദിനം ആഘോഷിച്ചത്.
ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്റ്റെര്‍ലിംഗ്, ഗായകന് ക്രിസ്റ്റഫര്‍ മാര്ട്ടിന് തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2