സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തല്‍. പ്രമുഖ നടന്‍ മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ബോളിവുഡ് താരം കങ്കണയാണ്.

കൂടാതെ അയാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ ജയിലിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് കങ്കണ തുറന്നു പറയുന്നു. ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പല താരങ്ങളുടെ സിനിമകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും താരം പറയുന്നു.

ലാസ് വേഗാസില്‍ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ‘വിദേശ കാമുകിക്കൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്.എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും. അവിടെ വെള്ളം പോലെയാണ് മയക്കുമരുന്ന് ഒഴുകിയിരുന്നു.

എല്‍എസ്ഡി, കൊക്കെയ്ന്‍, പ്രത്യേകിച്ച്‌ ഗുളികകളെല്ലാം ലഭ്യമായിരുന്നു. ഒരിക്കല്‍ മയക്കുമരുന്ന് ഓവര്‍ഡോസായി നടനെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് താരം പറഞ്ഞു. വൃക്കയെ ബാധിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അത് പുറത്തുവിട്ടില്ല.

ഈ രഹസ്യങ്ങളെല്ലാം തനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തിയ കങ്കണ പറയുന്നു. കൂടാതെ ഈരഹസ്യങ്ങളും അറിയുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മാനസികരോഗിയായി മുന്ദ്രകുത്തുകയും കൊല്ലാന്‍ നോക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും കങ്കണ അഭിമുഖത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2