ഇന്നലെയാണ് രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിൽ എത്തിയത്. വലിയ ജനകീയ പങ്കാളിത്തം ആണ് അദ്ദേഹത്തിൻറെ സന്ദർശനത്തിന് ലഭിച്ചത്. അദ്ദേഹത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് മറ്റൊരു കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

വി വി ഐ പി കൾ സന്ദർശനം നടത്തുമ്പോൾ അവരുടെ സുരക്ഷ ക്രമീകരണങ്ങളും ആയി ബന്ധപ്പെട്ട ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഇതിലൊന്ന് ഏതെങ്കിലും അപകടകരമായ സാഹചര്യമുണ്ടായാൽ അടിയന്തര പരിരക്ഷ നൽകുവാൻ വേണ്ട തയ്യാറെടുപ്പുകൾ ആണ്. ഇത്തരത്തിൽ ഏതെങ്കിലും സാഹചര്യമുണ്ടായാൽ രാഹുൽഗാന്ധിക്ക് രക്തദാനം ചെയ്യുവാൻ വേണ്ടി കണ്ടെത്തിയത് പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനെ ആണ്.

പിതാവിൻറെ സമ്മതപത്രം ആണ് ഇതിനായി ചുമതലയുണ്ടായിരുന്ന ജനറൽ ആശുപത്രി അധികൃതർ ഹാജരാക്കിയത്. രാഹുൽ ഗാന്ധിയുടെ രക്തഗ്രൂപ്പ് എ നെഗറ്റീവ് ആണ്. ഇതുതന്നെയാണ് പിതാവിൻറെയും രക്തഗ്രൂപ്പ്. ജനറൽ ആശുപത്രി അധികൃതർ അധികൃതരുടെ ആവശ്യം അനുസരിച്ച് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ആണ് മാർ മുരിക്കനെ ബന്ധപ്പെട്ടത്. സ്വന്തം വൃക്ക ദാനംചെയ്ത് നേരത്തെതന്നെ കാരുണ്യ വഴിയിൽ മാതൃക കാട്ടി ആളാണ് പാലായുടെ കൊച്ചി പിതാവ് മാർ ജേക്കബ് മുരിക്കൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2