ഇന്ന് ജൂണ്‍ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍വചനം. ജീവന്‍ രക്ഷിക്കാന്‍ മനുഷ്യ രക്തം ആവശ്യമാണ്. ഒരുതുള്ളി രക്തം ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളുമാണ് പലപ്പോഴും ജനങ്ങളില്‍ ഭയം നിറയ്ക്കുകയും രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാന്‍ കാരണമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക