കൊച്ചി: കള്ളപ്പണക്കേസില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു.തുടർച്ചയായി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന ഇബ്രാഹിം കുഞ്ഞിനെതിരെ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ നീക്കം. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി യുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.എറണാകുളം കലൂരിലെ വിജയ ബാങ്ക് , പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ പത്രത്തിനുള്ള രണ്ട് അക്കൗണ്ടില്‍ 5കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിനീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടില്‍ മാറ്റി എന്നുമാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2