അഗര്‍ത്തല: ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്. ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ഓഫീസുകള്‍ക്കും വീടുകള്‍ക്ക് നേരെ കല്ലേറും തീവെയ്പ്പും നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സി.പി.ഐ.എം പുറത്തുവിട്ടിട്ടുണ്ട്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെയും വ്യാപക അക്രമം നടന്നിട്ടുണ്ട്. അതേസമയം തങ്ങള്‍ സി.പി.ഐ.എം ഓഫീസുകള്‍ ആക്രമിച്ചിട്ടില്ലെന്നാണ് ബി.ജെ.പി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാന വ്യാപകമായി സി.പി.ഐ.എം – ബി.ജെ.പി സംഘര്‍ഷം നടക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരിലെത്തിയത് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എം ഓഫീസുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തീവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക