മണിപ്പൂരിൽ ബിജെപി മുഖ്യമന്ത്രി എൻ ബൈറൺ സിംഗ് നിയമസഭയിൽ വിശ്വാസവോട്ട് നേടി. 16 നെതിരെ 28 വോട്ടുകൾ നേടിയാണ് സർക്കാർ വിശ്വാസപ്രമേയം വിജയിച്ചത്. 16 നെതിരെ 28 വോട്ടുകൾ നേടിയാണ് സർക്കാർ വിശ്വാസപ്രമേയം വിജയിച്ചത്. 60 അംഗ നിയമസഭയിൽ നിലവിൽ സ്പീക്കർ ഉൾപ്പെടെ 53 അംഗങ്ങളാണുള്ളത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 24 അംഗങ്ങളുണ്ട്. കോൺഗ്രസ് അംഗങ്ങളിൽ എട്ടു പേർ പാർട്ടി വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

നേരത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു.അടുത്തിടെ മണിപ്പൂരിനെ പിടിച്ചുകുലുക്കിയ ബിജെപി നേതാവ് ഉള്‍പ്പെട്ട ഉന്നത മയക്കുമരുന്ന് കേസ് സിബിഐയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2