വി​ജ​യ​സാ​ധ്യ​ത വി​ല​യി​രു​ത്താ​ൻ ബി.​ജെ.​പി ബൂത്ത്​-​ജി​ല്ല​ത​ല യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​നി​ടെ പല​യി​ട​ത്തും ബി.​ജെ.​പി വോ​ട്ട്​ മ​റി​ച്ചെ​ന്ന ഗുരുതര ആ​രോ​പ​ണ​വു​മാ​യി കേ​ര​ള കോൺഗ്രസ്​-​എം ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. മാണി. പാ​ലാ​യി​ലും കേര​ള കോ​ൺ​ഗ്ര​സ്​ സ്ഥാനാർ​ഥി​ക​ൾ മ​ത്സ​രി​ച്ച കോ​ട്ട​യം ജില്ലയിലടക്കം മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി വ്യാ​പ​ക​മാ​യി വോ​ട്ടു​മ​റി​ച്ചെ​ന്ന്​​ അദ്ദേഹം​ പറഞ്ഞു.

പാ​ലാ​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത്​ 5000 മു​ത​ൽ 7500 വ​രെ വോ​ട്ട്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി മാണി സി. ​കാ​പ്പ​ന്​ ബി.​ജെ.​പി മ​റി​ച്ച്​ ന​ൽ​കി. പാലാ​യി​ൽ ഇ​ത്ത​വ​ണ ബി.​ജെ.​പി​ക്ക്​ വോ​ട്ട്​ ഗണ്യ​മാ​യി കു​റ​യു​മെ​ന്നും ജോ​സ്​ കെ. ​മാ​ണി പറ​ഞ്ഞു.

ബി.​ജെ.​പി​യും യു.​ഡി.​എ​ഫും പ​ല​യി​ട​ത്തും ഒത്തു​ക​ളി ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്ഥാനാർ​ഥി​ക​ൾ മ​ത്സ​രി​ച്ച ച​ങ്ങ​നാ​ശ്ശേ​രി​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി-​പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി വോ​ട്ട്​ മ​റ്റ്​ സ്ഥാനാർമഥി​ക​ൾ​ക്ക്​ പോ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​ത്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​സാധ്യത​യെ ബാ​ധി​ക്കി​ല്ല. വ്യ​ക്ത​മാ​യ ഭൂരിപക്ഷത്തോ​ടെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളും ഇടതു ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. വോ​​ട്ടെ​ണ്ണ​ൽ കഴിയുമ്പോൾ  ബി.ജെ.പി​യു​ടെ വോ​ട്ടു​മ​റി​ക്ക​ലി​ൻറ യ​ഥാ​ർ​ഥ ചിത്രം പു​റ​ത്തു​വ​രു​മെ​ന്നും ജോ​സ്​ കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം ജോസ് കെ മാണിയുടെ പ്രസ്താവന ഒരു മുൻകൂർ ജാമ്യം പോലെയാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. പാലായിൽ അദ്ദേഹത്തിന് പരാജയം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന പൊതു വിലയിരുത്തൽ നിലനിൽക്കുന്നുണ്ട്. എങ്കിൽ പോലും ഇടതുപക്ഷ കേന്ദ്രങ്ങൾ വലിയ ഭൂരിപക്ഷത്തിൽ  വിജയിക്കുമെന്ന് അവകാശപ്പെട്ട് വരികയായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഈ വെളിപ്പെടുത്തൽ ഇടതു കേന്ദ്രങ്ങളിൽ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പാലാ ഉൾപ്പെടെ മത്സരിച്ച പല സീറ്റുകളിലും കേരളാകോൺഗ്രസ് പരാജയപ്പെടും എന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ജോസ് കെ മാണി നടത്തിയ മുൻകൂർ പ്രഖ്യാപനം ആണോ ഈ പ്രസ്താവന എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2