പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത്‌ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നതിനാൽ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.  കഴിഞ്ഞ ദിവസം ബിജെപി വാർഡ് മെമ്പർ ആയ അരുൺ അനിരുദ്ധനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടുള്ള പ്രതിഷേധ സമ്മേളനത്തിൽ വച്ചാണ് കക്കാട് വാർഡ് കമ്മിറ്റിയുടെ ഓഫീസ് ബിജെപി ഏറ്റെടുത്തത്.

കേരളത്തിൽ ഇത് രണ്ടാമത്തെ സിപിഎം ഓഫീസ് ആണ് ബിജെപി ഓഫീസ് ആയി മാറിയത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഒരു സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തിരുന്നു. അവിടെ ചെഗുവേരയുടെ ചിത്രം മായ്ച്ച് താമര ചിത്രം വരയ്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2