കൊടകര കള്ളപ്പണക്കേസില്‍ ജൂലൈ 26ന് മുമ്ബ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികള്‍ ഇതിനോടകം അറസ്റ്റിലായി. 25 ലക്ഷം രൂപ നഷ്ടപ്പെന്ന കേസില്‍ 1കോടി 59 ലക്ഷം രൂപയാണ് കണ്ടെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്.

പണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം, കേസില്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അടുത്ത ആഴ്ച വീണ്ടും വിളിപ്പിക്കും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് സുരേന്ദ്രന്‍ അറിയിച്ചിരുന്നു.ചൊവ്വാഴ്‌ച തൃശൂര്‍ പൊലീസ്‌ ക്ലബ്ബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം സുരേന്ദ്രന് നോട്ടീസ്‌ നല്‍കിയിരുന്നു‌. എന്നാല്‍, ഹാജരാവാന്‍ കഴിയില്ലെന്നും‌ 13 വരെ തിരക്കുകളുണ്ടെന്നുമണ് സുരേന്ദ്രന്‍ രേഖാമൂലം അറിയിച്ചത്. പതിനാറ് ബി.ജെ.പി നേതാക്കളെയാണ് കേസില്‍ ഇതുവരെ ചോദ്യം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക