ലഖ്നൗ: പൊതുവേദിയില്‍ വച്ച്‌ കര്‍ഷകന്‍ മുഖത്തടിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് പൊതുവേദിയില്‍ വച്ച്‌ കര്‍ഷകന്‍ ബിജെപി എംഎല്‍എ പങ്കജ് ​ഗുപ്തയെ തല്ലിയത്.

കര്‍ഷകന്‍ തന്റെ മുഖത്തടിച്ചുവെന്ന തരത്തില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്ന് എംഎല്‍എ അവകാശപ്പെട്ടു. വീഡിയോയില്‍ കാണുന്ന കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതു പോലെ അദ്ദഹം തന്റെ കവിളില്‍ തലോടുകയാണ് ചെയ്തതെന്നും പങ്കജ് ഗുപ്ത വ്യക്തമാക്കി. എംഎല്‍എയെ തല്ലിയെന്ന് പറയപ്പെടുന്ന കര്‍ഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങള്‍ വിശദീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി സംഭവം വളച്ചൊടിച്ച്‌ തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും തെരഞ്ഞെടുപ്പില്‍ മറ്റു കാര്യങ്ങളൊന്നും ഉയര്‍ത്തി കാണിക്കാനില്ലാത്തത്‌ കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ഗിമ്മിക്കുകളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. എംഎല്‍എ വേദിയില്‍ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോള്‍ മുതിര്‍ന്നയാള്‍ എന്ന നിലയില്‍ എംഎല്‍എയുടെ കവിളില്‍ സ്‌നേഹത്തോടെ തട്ടിയതാണെന്നും ഛത്രപാല്‍ വിശദീകരിച്ചു.

ഉന്നാവില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കര്‍ഷകനായ ഛത്രപാല്‍ വേദിയിലേക്ക് കയറി എംഎല്‍എയുടെ മുഖത്തടിച്ചത്. സമീപമുള്ള പൊലീസുകാരും മറ്റു പ്രവര്‍ത്തകരും ചേര്‍ന്നാണ് കര്‍ഷകനെ വേദിയില്‍ നിന്ന് പിടിച്ചുമാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇതിന്റെ വീഡിയോ വൈറലാവുകയും എംഎല്‍എക്കെതിരേ വലിയ പരിഹാസം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎഎല്‍എയുടെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക