തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇക്കാര്യം വിശദമാക്കി ആലപ്പുഴയിലെ ബി.ജെ.പി നേതാക്കള്‍ ആരോഗ്യ വകുപ്പ് അധികൃതരെ സന്ദര്‍ശിച്ചു. സ്പോട് രജിസ്ട്രേഷന്റെ മറവില്‍ നടക്കുന്നത് വൻ ക്രമക്കേട് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

സിപിഎം നേതാക്കളുടെയും എംഎല്‍എമാരുടെയും ഇഷ്ടക്കാര്‍ക്കാണ് സ്‌പോട്ട് രജിസ്ട്രേഷന്‍ വഴി ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി ആരോപിച്ചു. സ്വജന പക്ഷപാതത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം പ്രവര്‍ത്തി മൂലം സാധാരണക്കാരായ ജനങ്ങള്‍ വാക്സിന്‍ ലഭിക്കാതെ നെട്ടോട്ടമോടുകയാണെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘സിപിഎം നേതാക്കളുടെയും എംഎല്‍എമാരുടെയും ഇഷ്ടക്കാര്‍ക്കാണ് സ്‌പോട്ട് രജിസ്ട്രേഷന്‍ വഴി ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. ഇക്കാര്യം ആരോഗ്യ വകുപ്പ് അധികൃതര്‍ പോലും അറിയുന്നില്ല. സ്വജന പക്ഷപാതത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. ആയിരക്കണക്കിന് ആള്‍ക്കാര്‍ രജിസ്ട്രേഷന്‍ നടത്താനാവാതെ നെട്ടോട്ടം ഓടുമ്പോൾ സ്പോട്ട് രജിസ്ട്രേഷന്റെ പേരില്‍ സിപിഎം നേതാക്കള്‍ അഴിമതി നടത്തുകയാണ്. ഇപ്പോള്‍ 30 ശതമാനം ആള്‍ക്കാര്‍ക്കാണ് സ്പോട്ട് രജിസ്ട്രേഷന്‍ നല്‍കുന്നത്. ഇതു കൂടി ഓന്‍ലൈന്‍ ആക്കണം. മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്തുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയിക്കാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതൊഴിവാക്കാന്‍ വാഹനം എത്തുന്ന കാര്യം എല്ലാ ദിവസവും പത്രക്കുറിപ്പിലൂടെ അറിയിക്കണമെന്നും സന്ദീപ് വാചസ്പതി തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.